പ്രവാസികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിച്ചേക്കാം
കുവൈത്തിലെ പ്രവാസി ജീവനക്കാരുടെ സർവീസ് അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്ന വിഷയം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യത. കുവൈറ്റിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരോ, രാജിവെച്ചവരോ ആയ പ്രവാസി സർക്കാർ ജീവനക്കാർക്കാണ് സർവീസ് അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഷയത്തിൽ നടപടികൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സർവീസ് കഴിഞ്ഞ മാസങ്ങളായിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരവധി പേരുണ്ട്. കുടിശ്ശിക തുകകൾ നൽകുന്നതിൽ പ്രതിസന്ധി നേരിട്ടതാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് വൈകുന്നതിന് ഇടയാക്കിയത്. അടുത്തിടെ ധനമന്ത്രാലയം സിവിൽ സർവീസ് ബ്യൂറോയുടെ അക്കൗണ്ടിൽ എൻഡ് -ഓഫ് സർവീസ് ആനുകൂല്യം നൽകുന്നതിനായി തുക വരുത്തിയിട്ടുണ്ട്. ഇതോടെ പ്രവാസികൾക്കുള്ള സേവനാ നന്തര ആനുകൂല്യങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഏറ്റവും പഴയതു മുതൽ പുതിയത് വരെയുള്ള ഇടപാടുകൾ സമർപ്പിക്കുന്നതിന്റെ മുൻഗണന അനുസരിച്ചാണ് കുടിശ്ശികയും ആനുകൂല്യങ്ങളും നൽകുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)