ആഡംബര വാച്ചുകൾക്കായി കുവൈറ്റികൾ പ്രതിവർഷം മുടക്കുന്നത് 74 മില്യൺ ദിനാർ
കുവൈറ്റിൽ ആഡംബര വാച്ചുകളുടെ വ്യാപാരം അനുദിനം വർദ്ധിക്കുന്നതായി കണക്കുകൾ. പുതിയതോ, ഉപയോഗിച്ചതോ ആയ വാച്ചുകൾ വാങ്ങുന്നതിനും, വിൽക്കുന്നതിനുമായി ആഴ്ചതോറും ലേലങ്ങൾ ഉൾപ്പെടെ കുവൈറ്റിൽ നടത്താറുണ്ട്. 2020-ൽ വാച്ചുകൾ, അവ നിർമ്മിക്കുന്ന സാധനങ്ങൾ, അവയുടെ പാർട്സുകൾ, തുടങ്ങിയവ വാങ്ങുന്നതിന് 62.43 മില്യൺ ദിനാർ ആണ് കുവൈറ്റികൾ മുടക്കിയത്. കോവിഡ് പ്രതിസന്ധികൾ പോലും ആഡംബര വാച്ചുകളുടെ വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ലെ ആദ്യ 9 മാസങ്ങളിലെ കണക്കുകൾ പ്രകാരം 64.67 മില്യൺ ദിനാർ മൂല്യമുള്ള വാച്ചുകൾ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ആഡംബര വാച്ച് വിപണിയിലെ ഗൾഫിലെ മുൻനിര രാജ്യമായി കുവൈറ്റ് മാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)