Posted By editor1 Posted On

ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ പ്രവർത്തന സമയങ്ങളിലേക്ക് മടങ്ങിവരാൻ സർക്കുലർ പുറത്തിറക്കി മന്ത്രാലയം

ആരോഗ്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മർസൂഖ് അൽ-റാഷിദി, മാർച്ച് 13 ഞായറാഴ്ച മുതൽ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ ഔദ്യോഗിക പ്രവർത്തന സംവിധാനത്തിലേക്ക് മടങ്ങിവരണമെന്ന് വ്യവസ്ഥ ചെയ്യുന്ന സർക്കുലർ പുറത്തിറക്കി. മന്ത്രാലയം ഇതിനകം ഓൺലൈൻ സംവിധാനം ഒഴിവാക്കി, നേരിട്ടുള്ള മീറ്റിംഗുകളും കോൺഫറൻസുകളും ഇന്റേണൽ കോഴ്‌സുകളും നടത്താൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, ജോലി സമയവും, സമയക്രമവും ക്രമീകരിക്കുക, മീറ്റിംഗുകളും, കോൺഫറൻസുകളും, കോഴ്‌സുകളും ഓൺലൈനായി നടത്തുക എന്നിവ സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ നേരത്തെ പുറപ്പെടുവിച്ച സർക്കുലർ റദ്ധാക്കി. ജോലിയിൽ നിന്ന് ജീവനക്കാർ വിട്ടുനിൽക്കുകയാണെങ്കിൽ നിയമപരമായി അംഗീകൃത ലീവുകളായി കണക്കാക്കുന്നതാണ്. ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റങ്ങളും, റൊട്ടേഷൻ സംവിധാനവും നിർത്തലാക്കി മുഴുവൻ സമയവും ജോലി ചെയ്യാനും ഉത്തരവായിട്ടുണ്ട്. പുതിയ തീരുമാനത്തിന് അനുസരിച്ച് വിരലടയാള ഹാജർ സംവിധാനവും സർക്കുലറിൽ നിർബന്ധമാക്കുന്നുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള അതേ സമയങ്ങളിൽ തന്നെ പ്രവൃത്തി സമയം ആരംഭിക്കുകയും, അവസാനിക്കുകയും ചെയ്‌താൽ മന്ത്രാലയം സാധാരണ ഔദ്യോഗിക പ്രവൃത്തി സമയത്തിലേക്ക് (7 മണിക്കൂർ ) മടങ്ങുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *