60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികൾ ഉപേക്ഷിക്കുന്നു
2021 ജനുവരി 1 മുതൽ സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, കുവൈറ്റിലെ പൊതു-സ്വകാര്യ മേഖലകളിൽ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികളായ സ്ത്രീ-പുരുഷ തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികൾ ഉപേക്ഷിക്കുന്ന്തായി കണ്ടെത്തൽ. എന്നാൽ ഈ പ്രായത്തിലുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം ഈ കാലയളവിൽ വർദ്ധിച്ചു. കണക്കുകൾ അനുസരിച്ച് 9 മാസത്തിനുള്ളിൽ ഈ വിഭാഗത്തിൽ നിന്നുള്ള 13,500 തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചു പോയത്. അതായത് ഏകദേശം 17 ശതമാനം ആളുകൾ കുറഞ്ഞു. ഇവരുടെ മൊത്തം എണ്ണം 2021 ന്റെ തുടക്കത്തിൽ 81,500 ആയിരുന്നത് 2021 സെപ്റ്റംബർ അവസാനത്തോടെ 67,980 ആയി കുറഞ്ഞു. 9 മാസ കാലയളവിൽ സർക്കാർ മേഖലയിൽ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികളുടെ എണ്ണം 1,025 പുരുഷന്മാരും, സ്ത്രീകളും ഉൾപ്പെടെ 17% കുറഞ്ഞു. 2021 ജനുവരി 1ന് 6,065 ആയിരുന്നത് കഴിഞ്ഞ സെപ്തംബർ അവസാനം ഇത് 5,040 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ, 60 വയസും അതിൽ കൂടുതലുമുള്ള താമസക്കാരുടെ എണ്ണവും ഏകദേശം 17% കുറഞ്ഞു, 2021 ന്റെ തുടക്കത്തിൽ 75,450 ഇവരുടെ എണ്ണത്തിൽ നിന്ന് നിന്ന്, 2021 സെപ്റ്റംബർ 30-ന് 62,940 ആയി കുറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ കണക്കുകൾ സൂചിപ്പിക്കുന്നത്, 2020 സെപ്റ്റംബർ അവസാനം മുതൽ 2021 ലെ അതേ മാസം അവസാനം വരെ 1,281 പുരുഷന്മാരും സ്ത്രീകളുമായ താമസക്കാരുടെ എണ്ണം 12 ശതമാനം വർധിച്ചു, 2020-ലെ അതേ മാസത്തിന്റെ അവസാനത്തെ 10,700-മായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ സെപ്റ്റംബർ 30 ന് ഇവരുടെ എണ്ണം 12,000 ആയി ഉയർന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)