Posted By editor1 Posted On

കുവൈറ്റ്‌ എയർപോർട്ടിൽ യാത്രക്കാരുടെ വൻ വർദ്ധന; ഗതാഗത തിരക്ക് നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് ഉദ്യോഗസ്ഥർ

കുവൈറ്റിൽ ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് അറബ്, യൂറോപ്യൻ തലസ്ഥാനങ്ങളിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക്.
ദേശീയ അവധി ദിനങ്ങൾ അവസാനിക്കുന്നതിനാൽ രാജ്യത്തിന് പുറത്തേക്ക് പോയി തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ വളരെയധികം കഷ്ടപ്പെടുകയാണ്. നീണ്ട അവധിക്കാലത്തോടനുബന്ധിച്ച് വിമാനത്താവളം വഴി പോയ മൊത്തം വിമാനങ്ങളുടെ എണ്ണം ഏകദേശം 278 ആയി. യൂറോപ്യൻ, അറബ് തലസ്ഥാനങ്ങളിൽ നിന്ന് 140 വിമാനങ്ങൾ എത്തി. ദുബായിൽ നിന്ന് 16, ഇസ്താംബൂളിൽ നിന്ന് 14, കെയ്‌റോയിൽ നിന്ന് 13, റിയാദ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്ന് 5, മസ്‌കറ്റിൽ നിന്നും മൂന്ന്, രണ്ട് വിമാനങ്ങൾ ലണ്ടനിൽ നിന്നും എന്നിങ്ങനെയാണ് കണക്കുകൾ. ആകെ പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം 138 ആയിരുന്നു. മടങ്ങുന്ന യാത്രക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം, തിരക്കും അനുഭവപ്പെടുകയാണ്. ഇത് T1 ടെർമിനൽ കെട്ടിടത്തിലെ ആഗമന ഗേറ്റിന് മുന്നിലെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഞായറാഴ്ചത്തെ കണക്കനുസരിച്ച് 13,000 യാത്രക്കാർ എത്തുകയും, 12,000 യാത്രക്കാർ പുറപ്പെടുകയും ചെയ്ത് മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 25,000 ആയിരുന്നു. യാത്രാ സീസണും, അവധി ദിനങ്ങളും കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പൂർണ സജ്ജമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *