Posted By Editor Editor Posted On

കുവൈത്തിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവിനു ദാരുണാന്ത്യം.

കുവൈത്തിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ്‌ മരണമടഞ്ഞു. പയ്യോളി നെല്ല്യേരി മാണിക്കോത്ത്‌ സ്വദേശി മാണിക്യം വീട്ടിൽ ഷാഹിദ്‌ ( 24) ആണു മരണമടഞ്ഞത്‌. ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെട്ട്‌ തീപിടിക്കുകയായിരുന്നു. പരേതനായ ഫർഹത്ത് മൻസിൽ മൊയ്തീൻ ഹാജിയുടെ പൗത്രനും മാണിക്യം വീട്ടിൽ നിസാറിൻ്റെയും സുബൈദയുടെയും മകനുമാണു ഷാഹിദ്‌.രണ്ടര വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഷാഹിദ്‌ അവിവാഹിതനാണു.സഹോദരങ്ങൾ ഷാരൂഖ് ( കുവൈത്ത് )നിദാൻ,നീമ മൃതദേഹം കുവൈത്തിൽ ഖബറടക്കും.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU