കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിൽ എത്തിയേക്കാം
കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ് നിലനിൽക്കുന്നു. ഇതുമൂലം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ ആളുകൾ മുൻകരുതലുകൾ പാലിക്കാനും, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറായ 112 ലേക്ക് വിളിക്കാനും, ജനറൽ ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചവരെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, പിന്നീട് മഴയ്ക്കുള്ള സാധ്യത കുറഞ്ഞ വരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. ഇന്നത്തെ പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തിരമാല 7 അടി ഉയരത്തിൽ വരെ വീശിയേക്കാം, അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ആളുകൾ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)