Posted By editor1 Posted On

കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയത്തിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാർക്കാണ് സൗജന്യറേഷൻ ലഭിക്കുക. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ ജീവനക്കാർക്കും ആറുമാസത്തേക്ക് ആണ് സൗജന്യറേഷൻ അനുവദിച്ചിരിക്കുന്നത്. അരി, പാൽപ്പൊടി, പഞ്ചസാര, പാചക എണ്ണ എന്നിവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് കിറ്റ്. കുവൈത്ത് സപ്ലൈകോ സംവിധാനം വഴിയാണ് വിതരണം നടത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർക്കാണ് സൗജന്യറേഷൻ ലഭിക്കുന്നത്.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *