Posted By editor1 Posted On

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

യുക്രൈനിലെ ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഗവർണർ ഹൗസ് ലക്ഷ്യമിട്ടുകൊണ്ട് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. ആവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത്. ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞദിവസം ഒരു ഇസ്രായേലി പൗരനും കൊല്ലപ്പെട്ടിരുന്നു. ഖർഖീവിലെ ഷെൽട്ടറുകളിൽ ആറു ദിവസമായി നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് അഭയം പ്രാപിച്ചിരുന്നത്. റഷ്യൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഈ നഗരത്തിൽ തുടക്കം മുതലേ റഷ്യ കടുത്ത ആക്രമണമാണ് നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ആക്രമണത്തിന് ശമനം വന്നതോടെയാണ് വിദ്യാർത്ഥികളിൽ പലരും ഭക്ഷണത്തിനും, വെള്ളത്തിനുമായി പുറത്തിറങ്ങാൻ തുടങ്ങിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *