ദേശീയ ദിനാഘോഷത്തിനിടെ വാട്ടർ ബലൂണുകൾ മൂലം കണ്ണിന് പരിക്കേറ്റത് 92 പേർക്ക്
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിൽ വാട്ടർ സ്‌പ്രേയറുകളും, വാട്ടർ ബലൂണുകളും മൂലം കണ്ണിന് പരിക്കേറ്റ 92 കേസുകളാണ് അൽ-ബഹർ ഐ സെന്ററിലെ അപകട വിഭാഗത്തിന് ലഭിച്ചത്. കോർണിയയിലെ 75 പോറലുകൾ, കണ്ണിന്റെ ഉൾഭാഗത്ത് 6 മുറിവുകൾ, കൺപോളയിൽ മുറിവ്, കണ്ണിന് ചുറ്റുമുള്ള മുറിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, കണ്ണിൽ ആന്തരിക രക്തസ്രാവമുണ്ടായ രണ്ട് കേസുകളും, ഒരു രക്തസ്രാവവും, കണ്ണിന് പുറത്തുള്ള മുറിവും ഉണ്ട്. ആഘോഷത്തിനിടെ മുഖത്തേക്ക് ബലൂൺ എറിഞ്ഞതാണ് മുറിവുകൾ ഉണ്ടാകാൻ കാരണം. കോവിഡ് വ്യാപനത്തിന് മുൻപുള്ള അപേക്ഷിച്ച് ഈ വർഷം ദേശീയ അവധി ദിവസങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം കുറവാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)