റമദാൻ മാസത്തിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കടുത്ത നിയന്ത്രണങ്ങളുമായി കുവൈറ്റ്
കുവൈറ്റിൽ വിശുദ്ധ മാസമായ റമദാൻ അടുത്തു വരുമ്പോൾ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ നിയന്ത്രണങ്ങൾ തുടങ്ങിയിരിക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള സാങ്കേതിക കമ്മിറ്റി ഡയറക്ടർ ഫൈസൽ അൽ-അൻസാരി. കമ്മറ്റി വിപണിയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ പ്രദേശത്തെ മൊത്തവ്യാപാര കടകളിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കമ്പനികളിലും മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയിരുന്നു. വിപണിയിലെ വിലയും, ഇവിടങ്ങളിൽ വിൽക്കുന്ന വിലയും തമ്മിൽ മനസിലാക്കുന്നതിനാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുള്ള വിലകൾ പാലിക്കണമെന്നും, റമദാൻ മാസത്തിൽ ഭക്ഷണസാധനങ്ങൾക്ക് ഒരു ഒരുതരത്തിലും വില കൂടാതെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)