കോവിഡ് ചികിത്സയ്ക്കായി പാക്സിലോവിഡ് വാങ്ങാൻ ഒരുങ്ങി കുവൈറ്റ്
കോവിഡ് ചികിത്സയ്ക്കായി ആദ്യ മരുന്നായ പാക്സിലോവിഡ് വാങ്ങാൻ ഒരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിനായി കമ്പനിയുമായുള്ള കരാറിന് മന്ത്രാലയം പരിശ്രമം തുടങ്ങി. ഫൈസർ കമ്പനിയാണ് പാക്സിലോവിഡ് മരുന്ന് നിർമ്മിക്കുന്നത്. 9 മില്യൺ ഡോളർ മൂല്യമുള്ള കരാറിന് ഫൈസറിനോട് നേരിട്ട് അഭ്യർത്ഥിച്ചിട്ടുള്ളതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി വായിലൂടെ നൽകുന്ന ആദ്യ ആന്റി വൈറൽ മരുന്നാണ് പാക്സിലോവിഡ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ അല്ലാത്തവർക്കും, സപ്ലിമെന്റൽ ഓക്സിജൻ ആവശ്യമില്ലത്തവരുമായ മുതിർന്നവർക്കാണ് ഈ മരുന്ന് നൽകാൻ കഴിയുക.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)