Posted By editor1 Posted On

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ തീരുമാനം

ദേശീയ ദിനാഘോഷത്തിലെ പ്രദർശനങ്ങളെ പറ്റി നിരവധി പരാതികൾ ഉയർന്നതിനാൽ എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ എമർജൻസി ടീമുകളെ നിയോഗിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണകാര്യ മേഖലയിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ദേശീയ അവധി ദിവസങ്ങളിലും ടീം പ്രവർത്തിക്കുമെന്നും, ഉപഭോക്താക്കളിൽ നിന്നുള്ള എല്ലാ പരാതികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്നും, പ്രദർശനങ്ങൾ നടത്തുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ , മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ , തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതാണ്. 3651 പരിശോധനകളാണ് ഇതേകാലയളവിൽ നടത്തിയത്. ഇതിൽ നിയമലംഘനങ്ങൾ നടത്തിയ 20 സ്റ്റോറുകൾ പൂട്ടിച്ചു. 1,639 പരാതികൾ ആണ് ഇക്കാലയളവിൽ ലഭിച്ചത്, അതിൽ വാണിജ്യ ലൈസൻസുകളുടെ 19 ലംഘനങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *