റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, ഓഹരികള്‍ കൂപ്പുകുത്തി
ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 75.16 ആയി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് ശേഷമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായത്. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, യുഎസ് ഡോളറിനെതിരെ 75.02 ല്‍ ആരംഭിച്ച രൂപ പിന്നീട് 75.16 ലേക്ക് താഴ്ന്നു. അവസാന ക്ലോസിനേക്കാള്‍ 55 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 4.67 ശതമാനം ഉയര്‍ന്ന് 101.36 ഡോളറിലെത്തി. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ 30-ഷെയര്‍ സെന്‍സെക്‌സ് 1,587.52 പോയിന്റ് അല്ലെങ്കില്‍ 2.77 ശതമാനം ഇടിഞ്ഞ് 55,644.54 ലും ബ്രോഡര്‍ എന്‍എസ്ഇ നിഫ്റ്റി 468.25 പോയിന്റ് അഥവാ 2.74 ശതമാനം ഇടിഞ്ഞ് 16,595.00 ലും വ്യാപാരം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്നലെയാണ് ഉക്രൈനില്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. റഷ്യയുടെ നടപടിയില്‍ ഇടപെട്ടാല്‍ ചുട്ട മറുപടി നല്‍കുമെന്നും പുടിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)