ദേശീയ അവധി ദിനങ്ങളിൽ കനത്ത സുരക്ഷ
ദേശീയ അവധി ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുകൾ പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കും. പൊതു സുരക്ഷാ മേഖലയിൽ നിന്നുള്ള 2,000 സുരക്ഷാ ഉദ്യോഗസ്ഥരും, 300 സുരക്ഷാ പട്രോളിംഗും ആഘോഷങ്ങൾ 24/7 നിരീക്ഷിക്കാനും, സുരക്ഷിതമാക്കാനും പൊതു സുരക്ഷാ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ എല്ലാവരും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ദേശീയ ആഘോഷവേളകളിൽ പരിസ്ഥിതി ലംഘനങ്ങൾ പോലീസ് അനുവദിക്കില്ലെന്ന് മേജർ ജനറൽ അൽ-സൗബി പറഞ്ഞു. മാലിന്യങ്ങൾ അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കേണ്ടതാണ്. സുരക്ഷാ ഉദ്യോഗസ്ഥരോട് മികച്ച സമീപനം പാലിക്കാനും, ഉദാരമനസ്കത പുലർത്താനും, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രത്യേക ആവശ്യങ്ങളുള്ളവർക്കും പ്രായമായവർക്കും മാനുഷിക സഹായം നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ എല്ലാ ഓഡിയോ വിഷ്വൽ, പ്രിന്റ് മീഡിയ ചാനലുകൾ വഴിയും ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ തൗഹിദ് അൽ-കന്ദാരി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)