Posted By editor1 Posted On

യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു

യുക്രെയിനിൽ വരും ദിവസങ്ങളിൽ യുദ്ധത്തിന് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്നും പുടിൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്വം യുക്രൈൻ ആണെന്നും പ്രസിഡണ്ട് പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയിട്ടുണ്ടെന്നും, ഇവിടെ സ്പോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങളും യുഎസ് പ്രഖ്യാപിച്ചു. ധനസഹായം നൽകാതെ റഷ്യയെ പട്ടിണിയിലാക്കുക, തുടങ്ങിയ നടപടികൾ ഉൾപ്പെടെയുള്ളതാണ് ഉപരോധത്തിന്റെ “ആദ്യത്തെ ഗഡു” എന്ന് ബൈഡൻ പറഞ്ഞു. റഷ്യയുടെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ, മോസ്കോ സ്വതന്ത്രമായി അംഗീകരിച്ചിരിക്കുന്ന രണ്ട് യുക്രേനിയൻ പ്രദേശങ്ങളിലേക്കും യുക്രെയ്നിന്റെ മറ്റ് ഭാഗങ്ങളിലേക്കും സമാധാനപാലകരെ വിന്യസിക്കാൻ ഏകകണ്ഠമായ അംഗീകാരം നൽകി. യുക്രെയിൻ-റഷ്യ പ്രതിസന്ധിയെക്കുറിച്ച് യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അടിയന്തര സമ്മേളനം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *