ഫിലിപ്പിനോ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റി വനിതക്ക് 15 വർഷം തടവ് ശിക്ഷ
ഫിലിപ്പീൻകാരിയായ ഗാർഹിക തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് കൊലപ്പെടുത്തിയ കേസിൽ സ്പോൺസറുടെ ഭാര്യയായ കുവൈത്ത് സ്വദേശിക്ക് 15 വർഷം തടവ്. നേരത്തെ കോടതി ഇവരെ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നുവെങ്കിലും പിന്നീട് കുവൈത്ത് പരമോന്നത കോടതി 15 വർഷം തടവ് ശിക്ഷ നൽകുകയായിരുന്നു. ഇവരുടെ ഭർത്താവിനെ 4 വർഷം തടവിനും ശിക്ഷിച്ചു. 2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജീനെലിൻ പഡെർണൽ വില്ലവെൻഡെ, എന്ന 26 കാരിയായ വീട്ടു വേലക്കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. തന്റെ ഭർത്താവുമായി വീട്ടുജോലിക്കാരിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള ക്രൂര പീഡനമാണ് മരണത്തിന് ഇടയാക്കിയത്. ദാരുണമായ കൊലപാതകം കുവൈറ്റും ഫിലിപ്പീൻസും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാവുകയും, കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിരോധിക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)