ദേശീയ ദിനാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒരുങ്ങി കുവൈറ്റ് ഫയർഫോഴ്സ്
ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ്. പെട്ടെന്നുള്ള ഇടപെടലുകൾക്കായി എല്ലാ ഗവർണറേറ്റുകളിലും 14 താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഈ സ്‌റ്റേഷനുകളിലെല്ലാം ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ടെന്നും, അപകടങ്ങൾ നേരിടാൻ സജ്ജമാണെന്നും ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ആഘോഷവേളയിൽ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സേന സഹായിക്കുമെന്നും അത്യാധുനിക ഉപകരണങ്ങളും, എഞ്ചിനുകളും പ്രദർശിപ്പിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു. കാറുകളിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിക്കാനും, ആഘോഷക്കാർക്കിടയിൽ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)