Posted By editor1 Posted On

പ്രോജക്റ്റ് സൂചികയിൽ ഗൾഫിൽ കുവൈറ്റ് നാലാം സ്ഥാനത്ത്

കുവൈത്തി പ്രോജക്ട് സൂചിക 202 ബില്യൺ ഡോളറിലെത്തി. 0.49 ശതമാനം ഇടിഞ്ഞാണ് 202 ബില്യൺ ഡോളറിലെത്തിയത്. കഴിഞ്ഞ മാസം 203 ബില്യൺ ഡോളറായിരുന്നു. ഗൾഫിൽ നാലാം സ്ഥാനത്താണ് കുവൈറ്റ് ഇപ്പോഴുള്ളത്. ഒന്നാം റാങ്ക് 1.33 ട്രില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുകൾ ഉള്ള സൗദിക്കാണ്. 633 ബില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുമായി യുഎഇ രണ്ടാം സ്ഥാനത്തും, 208 ബില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുമായി ഖത്തർ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒമാൻ നാലാം സ്ഥാനത്തും ബഹറൈൻ അഞ്ചാം സ്ഥാനത്തുമാണ്. റീജിയണൽ പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്ന മീഡ് പ്രോജ്ക്ടിന്റെ കണക്കുകൾ പ്രകാരം ഗൾഫ് പദ്ധതികളുടെ സൂചികയുടെ മൂല്യം 0.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത് . ഇത് 3.31 മില്യൺ ഡോളറിലെത്തി ഏകദേശം സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ജിസിസി മാർക്കറ്റ് സൂചിക 0.2 ശതമാനം വളർച്ച കൈവരിച്ച് 2.62 ട്രില്യൺ ഡോളറിലെത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

https://www.kuwaitvarthakal.com/2022/01/20/cool-app-that-easily-translates-messages-and-voice-in-different-languages/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *