യാത്രാ നിയന്ത്രണങ്ങൾ നീക്കിയ കുവൈറ്റ് വിമാനത്താവളം വഴി ആദ്യ ദിനം യാത്ര ചെയ്തത് 23,000 യാത്രക്കാർ
കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. ഇതിൽ 13,000 പുറപ്പെടലും 10,000 വരവുകളും ഉൾപ്പെടുന്നു. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വാക്സിൻ എടുക്കാത്ത പൗരന്മാർക്കും, താമസക്കാർക്കും പ്രവേശനം അനുവദിക്കാനുമുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം, ഇന്ത്യ, ഇസ്താംബുൾ, റിയാദ്, ദുബായ്, ബെയ്റൂട്ട്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് താമസക്കാരാണ് യാത്ര ചെയ്തത് yotel istanbul. പുതിയ യാത്രാ തീരുമാനം നടപ്പിലാക്കിയതിന് ശേഷം രാജ്യത്തേക്ക് വരുന്ന ആദ്യ വിമാനം ഞായറാഴ്ച 12.30 ന് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനമായിരുന്നു. അടുത്ത ഘട്ടത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)