Posted By editor1 Posted On

സ്വദേശിവത്കരണം; സർക്കാർ മേഖലയിൽ പ്രവാസികൾ കുറയുന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രാദേശിക തൊഴിൽ മേഖല വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾ 16.1% കുറഞ്ഞപ്പോൾ ഈജിപ്ഷ്യൻ പ്രവാസികൾ 9.8% കുറഞ്ഞു. വിദഗ്ധരുടെയും നിരീക്ഷകരുടെയും റിപ്പോർട്ടുകൾ പ്രകാരം, കുവൈറ്റിലെ സർക്കാർ മേഖലയിൽ നിരവധി മന്ത്രാലയങ്ങൾ പിന്തുടരുന്ന കുവൈറ്റൈസേഷൻ നയം നടപ്പിലാക്കുന്നത് 76.6% ൽ നിന്ന് 78.3% ആയും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ 4.3% ൽ നിന്ന് 4.7% ആയും വർധിച്ചു. കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് 146,949 പ്രവാസികൾ പോയതാണ് ഇതിന് പ്രധാന കാരണം. കുവൈത്ത് തൊഴിൽ വിപണിയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2020-ൽ 81.5% ആയിരുന്നത് 2021-ഓടെ 78.9% ആയി കുറഞ്ഞു.  2021 മാർച്ച് അവസാനത്തെ തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രവാസി തൊഴിലാളികളുടെ എണ്ണം (കുടുംബവും വീട്ടുജോലിക്കാരും ഒഴികെ) 2021 മാർച്ചിൽ 9.3% കുറഞ്ഞ് 1,947,497 എത്തി. 2020 മാർച്ചിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 198,666 പ്രവാസികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22

Comments (0)

Leave a Reply

Your email address will not be published. Required fields are marked *