പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ല
കുവൈറ്റിൽ പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ജീവനക്കാർക്ക് വാർഷിക അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി ജീവനക്കാർ ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഒരേസമയം 10 ശതമാനത്തിലധികം ജീവനക്കാർക്ക് അവധി നൽകില്ലെന്ന് മന്ത്രാലയം വകുപ്പ് മേധാവികൾക്കും ആശുപത്രി ഡയറക്ടർമാർക്കും സർക്കുലർ അയച്ചത്. കോവിഡ് സാഹചര്യം മൂലം നൽകാതിരുന്ന വാർഷിക അവധി ഫെബ്രുവരി 14 മുതലാണ് വീണ്ടും നൽകി തുടങ്ങിയത്. മാനസിക സമ്മർദത്തിൽ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ ജീവനക്കാർ അവധിയെടുക്കാനുള്ള അവസരം പോലും അനിശ്ചിതമായി നിലച്ചപ്പോൾ നിരാശരായിരുന്നു. അവധി അവസരം പുനഃസ്ഥാപിച്ചതോടെ ദീർഘനാളായി നാട്ടിൽ പോകാത്തവർ ഉൾപ്പെടെ നിരവധി പേർ അവധിക്ക് അപേക്ഷിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)