Posted By admin Posted On

ഇന്ത്യയിലെ ഹിജാബ് വിലക്ക് കുവൈത്തിലും ചർച്ചയാകുന്നു :ഇന്ത്യൻ എംബസിക്ക് സമീപം കുത്തിയിരിപ്പ് സമരവുമായി വനിതകൾ

ഇന്ത്യയിലെ വിവാദമായ ഹിജാബ് വിലക്ക് അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു കുവൈത്തിലും വിഷയം വലിയ വാർത്താ പ്രാധാന്യം നേടിയതോടെ നിരവധി സ്വദേശി വനിതകൾ ഇന്ത്യൻ എംബസിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തി ഇന്ത്യൻ എംബസിക്ക് എതിർവശത്തുള്ള ഗ്രീൻ ഐലൻഡ് സ്റ്റാൻഡിൽ 120 ഓളം പേർ പ്രതിഷേധ കുത്തിയിരിപ്പ് സംഘടിപ്പിച്ചു ഇസ്ലാമിക്‌ കോൺസ്റ്റിറ്റിയൂഷനൽ മൂവ്‌മന്റ്‌ ( ഹദഫ്‌ ) ലെ വനിതാ പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അൽഖബസ് റിപ്പോർട്ട് ചെയ്‌തു .കുവൈത്തിലെ ഇന്ത്യൻ എംബസി തങ്ങളുടെ ശബ്ദവും സന്ദേശവും ഇന്ത്യൻ സർക്കാരിനെ അറിയിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു ഇന്ത്യ കുവൈത്ത് ബന്ധം പുരാതന കാലം മുതൽ ഉള്ളതാണ് പ്രത്യേകിച്ച് മാനുഷിക വ്യാപാര മേഖലയിലെ സഹകരണത്തിൽ .കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണു ഇന്ത്യക്കാർ.ഇന്ത്യൻ സമൂഹത്തെ തങ്ങൾ ബഹുമാനിക്കുന്നു,എന്നാൽ തങ്ങളുടെ ഇസ്ലാമിക ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാൻ ഞങ്ങൾ അവരെ നിർബന്ധിക്കുന്നുമില്ല. അവരുടെ മത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നടത്താൻ ഇവിടെ സ്വാതന്ത്ര്യവുമുണ്ട്. അത്‌ പോലെ ഇന്ത്യയിലെ മുസ്‌ലിംകളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും പരസ്‌പരം ബഹുമാനവും സഹകരണവും പ്രകടിപ്പിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *