കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ എഐ- അലി അൽ-സബാഹ് ചൊവ്വാഴ്ച ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ സ്വീകരിക്കുകയും ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചർച്ച ചെയ്യുകയും ചെയ്തു. പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ, സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യോഗത്തിൽ കുവൈറ്റ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹ്, ആക്ടിംഗ് ഡിഫൻസ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബർ അൽ-അലി അൽ-സബാഹ്, അസിസ്റ്റന്റ്, അണ്ടർ സെക്രട്ടറി ഷെയ്ഖ ഷമായേൽ അഹമ്മദ് അൽ ഖാലിദ് അൽ സബാഹും ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)