Posted By editor1 Posted On

കുവൈറ്റിൽ ശരാശരി പ്രതിദിന ഭവനവായ്പ 4.6 മില്യൺ കെഡി

സ്വകാര്യ വീടുകൾ നന്നാക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി കുവൈറ്റിൽ പൗരന്മാർ വാണിജ്യ ബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന ശരാശരി പ്രതിദിന തുക 4.6 മില്യൺ KD എന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021 ജനുവരി മുതൽ 2021 നവംബർ അവസാനം വരെ കുവൈറ്റിലെ വാണിജ്യ ബാങ്കുകളിൽ നിന്ന് പൗരന്മാർ നേടിയ ഭവന വായ്പയുടെ ആകെ മൂല്യം ഏകദേശം 1.5 ബില്യൺ കെഡി ആയിരുന്നു.

2021 നവംബർ അവസാനത്തോടെ മൊത്തം ഇൻസ്‌റ്റാൾമെന്റ് ലോണുകൾ 14.2 ബില്യൺ കെഡിയിൽ എത്തി. കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. 2020 ഡിസംബർ അവസാനത്തെ 12.7 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം കുതിപ്പാണ്. ഇൻസ്‌റ്റാൾമെന്റ് ലോണുകൾ ദീർഘകാല വ്യക്തിഗത വായ്പകളാണ് ഉപഭോക്താക്കൾ വാണിജ്യേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് സ്വകാര്യ വീടുകളുടെ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ വാങ്ങലിന്. 15 വർഷത്തിൽ കൂടാത്ത കാലയളവിൽ ഇത് പ്രതിമാസ തവണകളായി തിരിച്ചടയ്ക്കുന്നു. കുവൈറ്റ് ക്രെഡിറ്റ് ബാങ്ക് പൗരന്മാർക്ക് സ്വന്തം വീടുകൾ വാങ്ങാനോ, നിർമ്മിക്കാനോ പുതുക്കിപ്പണിയാനോ 70,000 KD വീതം വായ്പ അനുവദിക്കുന്നുണ്ട്. വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ഗഡുക്കളായി അടച്ച് അധിക ഭവനവായ്പ ലഭിക്കുന്നതിനാണ് ആളുകൾ വാണിജ്യ ബാങ്കുകളെ സമീപിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *