രാജ്യത്ത് ആടുകൾക്ക് വില കുതിച്ചുയരുന്നു
കുവൈറ്റിൽ ആടുകളുടെ വിലയിൽ വർദ്ധനവ്. കാലിത്തീറ്റയുടെ ക്ഷാമമാണ് വില വർധനക്ക് കാരണമായത്. കോവിഡ് വ്യാപനത്തെ തുടർന്ന് കന്നുകാലി ചന്തകൾ അടച്ചിട്ടതാണ് വില വര്‍ദ്ധനവിന് കാരണമായത്. 60 ദിനാര്‍ വിലയുണ്ടായിരുന്ന പ്രാദേശിക ആടായ ഷഫാലി ഇനം ആടുകള്‍ അബ്ബാസിയയിലെ മാര്‍ക്കെറ്റില്‍ ഇന്നലെ വിറ്റ് പോയത് 80 ദിനാറിനാണ്. പ്രാദേശിക ആടുകളായ ഷഫാലി, അൽ-നുഐമി ഇനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. റമദാൻ പ്രമാണിച്ച് ആടുകൾക്ക് ആവശ്യക്കാർ ഏറുമെന്നതിനാൽ നേരത്തെ തന്നെ ഇറക്കുമതി ചെയ്യാനാണ് ആലോചന. എന്നാൽ പ്രാദേശിക ആടുകളുടെ വിലയിൽ കുറവ് വരാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് ഇക്കുറി ആടുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിപണയിൽ നിന്നുള്ള സൂചനകൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)