Posted By editor1 Posted On

ഒരാഴ്ച്ചക്കിടെ ലിബറേഷൻ ടവർ സന്ദർശിച്ചത് 5000 പേർ

കുവൈറ്റിൽ ലിബറേഷൻ ടവർ സന്ദർശകർക്കായി തുറന്നതിന് ശേഷം 5000 പേർ ഒരാഴ്ചക്കുള്ളിൽ മാത്രം സന്ദർശനം നടത്തിയെന്ന് അധികൃതർ. ഫെബ്രുവരി മാസത്തേക്കുള്ള മുഴുവൻ ബുക്കിങും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. നിരവധി സന്ദർശകർ എത്തുന്നതിനാൽ ഒരേസമയം സന്ദർശകരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. നിലവിലെ 50 സന്ദർശകർ എന്നുള്ളത് 100 ആയി ഉയർത്തണമെന്നാണ് ആവശ്യം. 150 മീറ്റൽ ഉയരത്തിൽ നിന്ന് കുവൈത്ത് സിറ്റിയുടെ പ്രധാന ഭാഗങ്ങളെ കാണുന്നതിനുള്ള അവസരം കൂടുതൽ പേർക്ക് നൽകണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ ലിബറേഷൻ ടവർ വെബ്സൈറ്റിലെ മുൻകൂർ അപ്പോയിന്റ്മെന്റ് വഴി ഫെബ്രുവരി മാസത്തേക്ക് മാത്രമാണ് സന്ദർശകരെ അനുവദിക്കുന്നത്. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *