Posted By editor1 Posted On

അതിമുത്തുവിന്റെ മോചനത്തിനായി ശ്രമം തുടർന്ന് കുവൈത്ത് കെ എം സി സി

പത്തു വർഷമായി കുവൈറ്റിൽ കഴിയുന്ന തമിഴ്നാട് സ്വദേശി അർജുന അതിമുത്തുവിന്റെ മോചനത്തിനായി കുവൈറ്റ്‌ അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കുവൈറ്റ്‌ കെ. എം. സി. സി പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത് കൂടിക്കാഴ്ച നടത്തി. മെഡ്എക്സ് മെഡിക്കൽ കെയർ ചെയർമാൻ ഫാസ് മുഹമ്മദ്‌ അലിയും ചർച്ചയിൽ പങ്കെടുത്തു. കുവൈറ്റിൽ ഒരു നിർമ്മാണ കമ്പനിയിൽ തൊഴിലാളികളായിരുന്ന അർജുന അതിമുത്തുവും, മലപ്പുറം സ്വദേശിയായ അബ്ദുൾ വാജിദുമായി താമസ സ്ഥലത്ത് വെച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അബ്ദുൾ വാജിദ് മരണപ്പെട്ടിരുന്നു. മൂന്ന് വർഷം ജയിലിൽ കഴിഞ്ഞ അർജുന അതിമുത്തുവിന് 2016ൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് അതിമുത്തുവിന്റെ ഭാര്യ മാലതി മരണപ്പെട്ട അബ്ദുൾ വാജിദിന്റെ കുടുംബവുമായി ബന്ധപ്പെട്ട് , 30 ലക്ഷം രൂപ ദയാധാനമായി നൽകാമെന്ന ധാരണയിൽ മാപ്പ് വാങ്ങുകയും ആയിരുന്നു. എന്നാൽ നിർദ്ധന കുടുംബത്തിൽപ്പെട്ട മാലതിയും കുടുംബവും പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. പിന്നീട് ഇവരുടെ സഹായത്തോടെ സൈദ് മുനവ്വറലി ശിഹാബ് തങ്ങൾ 25 ലക്ഷം രൂപ സ്വരൂപിക്കുകയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ 30 ലക്ഷം രൂപ മരണപ്പെട്ട അബ്ദുൽ വാജിദ് കുടുംബത്തിന് നൽകുകയുമായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

മാപ്പ് നൽകിയതായി അബ്ദുൾ വാഹിദിനെ കുടുംബം സത്യവാങ്മൂലം ഒപ്പിട്ടു നൽകുകയും, ഈ സത്യവാങ്മൂലം മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് മൊയ്തീനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും കുവൈറ്റ് ഭരണകൂടത്തിന് സമർപ്പിക്കുന്നതിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് സമർപ്പിക്കുകയും ചെയ്തു. ഈ കൈമാറിയ രേഖകളിലൂടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പത്ത് വർഷക്കാലമായി കുവൈറ്റ് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അർജുന അദി മുത്തുവിന്റെ മോചനം നടപ്പിലാക്കാൻ ഇന്ത്യൻ എംബസിയും ശ്രമം തുടരുകയാണ്. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഷെയ്ഖ് ഫൈസൽ ഉറപ്പു നൽകിയതായും ചർച്ചയുടെ വവിശദവിവരങ്ങൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ ധരിപ്പിച്ചതായും കണ്ണേത്ത് പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *