കുവൈത്തിലേക്ക് വരുന്നവർക്ക് ഇനി നാട്ടിൽ നിന്നുള്ള പി സി ആർ പരിശോധന വേണ്ട ;നിരവധി ഇളവുകളുമായി സർക്കാർ… വിശദാംശങ്ങൾ
കുവൈത്ത് സിറ്റി :
കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കുവൈത്ത് മന്ത്രി സഭ .രാജ്യത്തെ കോവിഡ് കേസുകൾ കുറയുകയും ആരോഗ്യ സ്ഥിതി പുരോഗമിക്കുകയും ചെയ്‌തതോടെയാണ് സുപ്രധാന ഇളവുകൾ അധികൃതർ അനുവദിച്ചത് ഫെബ്രുവരി 20 ഞായറാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും
ഇളവുകൾ ഇപ്രകാരമാണ് .
കുവൈത്ത് അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല . വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറൻറീൻ ഉണ്ടാകും.ഇൗ സമയ പരിധിക്ക് ശേഷം പി.സി.ആർ എടുത്ത് നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവർക്ക് ഇൗ നിബന്ധനകളൊന്നും ബാധകമല്ല. പൊതു ഗതാഗത സംവിധാനം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനും അനുമതിയുണ്ട് .വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുവാനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും ചെയ്‌തു സർക്കാർ സ്ഥാപനങ്ങൾ മാർച്ച് 13 മുതൽ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കും. അതേ സമയം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഒമ്പത് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് കൂടി എടുത്താലേ വാക്സിനെടുത്തവർ എന്ന വിഭാഗത്തിൽ ഉൾപ്പെടൂ. കൊറോണ സ്ഥിരീകരിച്ച് മൂന്ന് മാസം പൂർത്തിയാകാത്തവരും ‘പ്രതിരോധ ശേഷിയുള്ളവർ’ വിഭാഗത്തിൽ പെടുത്തി ഇളവ് ലഭിക്കുന്നവരിലാണ് ഉൾപ്പെടുക.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)