ആറു മാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിഞ്ഞവരുടെ റെസിഡൻസി റദ്ധാക്കാൻ നീക്കം
കുവൈറ്റിന് പുറത്ത് ആറു മാസത്തിൽ അധികം കാലം കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാൻ ആലോചന തുടങ്ങി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ നിയമം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിൽ കുറവ് വരികയും രാജ്യം സാധാരണ നിലയിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം വീണ്ടും പുന സ്ഥാപിക്കുന്നത്. ഗാർഹിക തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, സ്വന്തം സ്പോൻസർഷിപ്പിലുള്ളവർ, മുതലായ വിഭാഗങ്ങൾക്കാണു ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം നിയമം വീണ്ടും ബാധമാക്കാൻ ആലോചിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)