Posted By editor1 Posted On

കുവൈറ്റിൽ നിലവിൽ ലഭിക്കുന്നത് പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകൾ

കോവിഡ് വ്യാപനം മൂലം മൂന്നര മാസത്തോളം നിർത്തിവച്ചിരുന്ന സിവിൽ ഐഡി പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതിനെ തുടർന്ന് നിലവിൽ പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകളാണ് സ്വീകരിക്കുന്നതെന്ന് ഐടി മന്ത്രി ഡോ . റാണ അൽ ഫാരെസ്.
2020 മാർച്ച് 12 മുതൽ 2020 ജൂൺ ആറ് വരെയാണ് സിവിൽ ഐഡി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നത്. ആരോഗ്യമുൻകരുതലുകൾ പാലിച്ചും, ജീവനക്കാരുടെ കുറവുമെല്ലാം സിവിൽ ഐഡി നൽകുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ദിവസേന കുമിഞ്ഞുകൂടുന്ന അഭ്യർത്ഥനകളും, വാർഷിക ഇഷ്യൂ അഭ്യർത്ഥനകളുടെ ഉയർന്ന നിരക്കും, ഒരു വർഷത്തേക്കുള്ള താമസ കാലയളവ് പരിഷ്കരിച്ചതും കാർഡിന്റെ എണ്ണം വർധിക്കാൻ കാരണമായെന്നും പ്രതിദിന ഉത്പാദനശേഷിയെ ബാധിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *