കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് 12 ലക്ഷം വരെ ആനുകൂല്യം
കുവൈറ്റിൽ കോവിഡ് വ്യാപനം തടയുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച കോവിഡ് മുന്നണി പോരാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യം നൽകിത്തുടങ്ങി. 12 ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് നൽകുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെ തസ്തിക അനുസരിച്ചാണ് ആനുകൂല്യങ്ങൾ നൽകി വരുന്നത്. കോവിഡ് വ്യാപനം സമയത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് ഉപഹാരം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 60 കോടി ദിനാറാണ് മാറ്റിവെച്ചത്. ഇതിനു പുറമേ മാർച്ച് മുതൽ അവശ്യവസ്തുക്കൾ അടങ്ങിയ സൗജന്യ റേഷൻ നൽകുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)