Posted By editor1 Posted On

കുവൈറ്റിൽ അനധികൃത്യമായുള്ള മരുന്ന് വില്പന കൂടുന്നു

കു​വൈ​ത്തി​ൽ ബ​ഖാ​ല​ക​ളി​ൽ ആളുകൾക്ക് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളാ​ണ്​ ​ഡോ​സേ​ജ്​ പ​രി​ഗ​ണി​ക്കാ​തെ​യും​ മ​രു​ന്ന്​ വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഇത്തരക്കാർക്ക് വിൽക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വേ​ദ​ന​സം​ഹാ​രി​ക​ൾ, പ​നി​ക്കും ചു​മ​ക്കും ജ​ല​ദോ​ഷ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ൽ​ക്കു​ന്ന​ത്. സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് ഫീസ് ഏർപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ മരുന്ന് വാങ്ങുന്നത് വർദ്ധിച്ചിരിക്കുന്നത്. ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച ചി​കി​ത്സാ​നി​ര​ക്ക്​ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്ത​ലു​ണ്ട്. ആരോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​നു​മ​തി​യില്ലാതെയാണ് ഈ മരുന്നുകൾ വിൽക്കുന്നതും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *