കുവൈറ്റിലെ പൊതുസ്ഥലങ്ങളിലുള്ള കാർ ഷെഡുകൾ പൊളിച്ചുമാറ്റി
കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ നിലവിലുള്ള എല്ലാ കാർ ഷെഡുകളും നിയമവിരുദ്ധമാണെന്ന് അധികൃതർ. ഇതിനുള്ള ലൈസൻസ് നൽകുന്നത് 2014 മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും മുമ്പ് ലൈസൻസ് നൽകിയവർക്ക് പുതുക്കിയിട്ടില്ലെന്നും മുനിസിപ്പാലിറ്റിയിലെ ലംഘനങ്ങൾ നീക്കംചെയ്യൽ വകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ യാർഡുകളും നിരീക്ഷിക്കാൻ വകുപ്പ് നിരവധി ഫീൽഡ് ടൂറുകൾ നടത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലംഘനങ്ങൾ നടത്തിയ കാർ ഷെഡുകൾ കണ്ടെത്തുകയും, നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. കാറുകൾ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്ന് കുറഞ്ഞത് 4 മീറ്റർ അകലെ പാർക്ക് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Comments (0)