Posted By editor1 Posted On

കുവൈറ്റിൽ തൊഴിലുടമകൾക്കെതിരെ ജനുവരിയിൽ മാത്രം ലഭിച്ചത് 600 പരാതികൾ

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനിയുടെ ലൈസൻസ് മാൻപവർ അതോറിറ്റി റദ്ദാക്കി. തൊഴിലുടമകൾക്കെതിരെ 600 പരാതികളാണ് തൊഴിലാളികളിൽ നിന്നും ഈ വർഷം ജനുവരിയിൽ മാത്രം ലഭിച്ചത്. ഇതിൽ 62 പരാതികൾ ജുഡീഷറിയിലേക്ക് റഫർ ചെയ്തു. ബാക്കി പരാതികളിൽ അന്വേഷണം നടക്കുകയാണ്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കും, ഓഫീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും
മാൻപവർ അതോറിറ്റി ഔദ്യോഗിക വക്താവ് അസിൽ അൽ മസീദ് അറിയിച്ചു. കൂടാതെ അതോറിറ്റി നിശ്ചയിച്ചതല്ലാത്ത ഒരു രേഖയിലും കരാറിലും ഗാർഹിക തൊഴിലാളികളെ കൊണ്ട് തൊഴിലുടമ ഒപ്പ് വയ്പ്പിക്കരുതെന്ന് അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *