Posted By editor1 Posted On

രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം

വിദേശത്തു നിന്ന് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് റിസൾറ്റിന്റെ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം. സിവിൽ വ്യോമയാന അധികൃതരാണു കോവിഡ് എമർജ്ജൻസി കമ്മിറ്റിയുടെ പരിഗണക്കായി ഇക്കാര്യം സമർപ്പിച്ചിരിക്കുന്നത്. കുവൈറ്റിൽ നിലവിൽ വാക്സിൻ എടുത്ത യാത്രക്കാർക്ക് രാജ്യത്ത് എത്തി ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്താനും, കൂടാതെ രാജ്യത്ത്‌ എത്തിയ ഉടൻ തന്നെ പി. സി. ആർ.പരിശോധനക്ക്‌ വിധേയരായി ഫലം നെഗറ്റീവ് ആകുന്നവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാൻ അനുമതി നൽകുവാനും ശുപാർശ്ശ ചെയ്യുന്നു. വാക്സിനേഷൻ ചെയ്യാത്ത യാത്രക്കാർക്ക്‌ 7 മുതൽ 10 ദിവസം വരെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനും അവസാന ദിവസം പി. സി. ആർ. പരിശോധന നടത്തി ഫലം നെഗറ്റീവ്‌ ആണെങ്കിൽ ഇവരുടെ ക്വാറന്റൈൻ അവസാനിപ്പിക്കുവാനും ശുപാർശയിൽ പറയുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനെ തുടർന്നാണ് ഇളവുകൾ നൽകാൻ മന്ത്രിതല കോവിഡ് എമർജൻസി കമ്മിറ്റിക്ക് ശുപാർശ സമർപ്പിച്ചിച്ചത്. നിർദ്ദേശം മന്ത്രിതല കോവിഡ് എമർജൻസി കമ്മിറ്റി ഉടൻ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *