ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം
ഡെലിവറി ആപ്പുകൾ അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റസ്റ്റാറൻറുകളുടെ ഇൻവോയ്സിൽ കാണിച്ച തുകയേക്കാൾ അധികം തുക ഓർഡർ, സർവിസ്, ഡെലിവറി എന്നിവക്ക് ഈടാക്കാൻ പാടില്ല. അംഗീകരിച്ച തുകയിൽ അധികം ഈടാക്കുന്ന സംഭവം ഉണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതി നൽകണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. പരാതിയോടൊപ്പം ഇൻവോയ്സിന്റെ പകർപ്പും വെക്കണം. കൂടാതെ ഉപഭോക്താക്കൾക്ക് 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ പരാതി അറിയിക്കാൻ സൗകര്യമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Comments (0)