Posted By Editor Editor Posted On

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ വ​നി​ത​ക്ക്​ മൂ​ന്നു​വ​ർ​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം ദീ​നാ​ർ പി​ഴ​യും വി​ധി​ച്ച​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റി​​ന്റെ ബ​ല​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ​നി​ന്ന്​ ശ​മ്പ​ള​യി​ന​ത്തി​ൽ വാ​ങ്ങി​യ തു​ക​യ​ത്ര​യും പി​ഴ​യാ​യി തി​രി​ച്ചു​പി​ടി​ക്കും. ഇ​തി​നു​പു​റ​മെ​യാ​ണ്​ ഒ​ന്ന​ര ല​ക്ഷം ദീ​നാ​ർ പി​ഴ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

വ്യാജരേഖ ചമച്ച് പ്രതിക്ക് കിട്ടിയ ശമ്പളം മുഴുവൻ തിരികെ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും അത്തരം കേസുകളിലെ പ്രതികൾക്ക് മറ്റ് ശിക്ഷകളിൽ നിന്ന് മാപ്പ് നൽകില്ലെന്ന് ഉള്ള പുതിയ നിയമം സ്ഥാപിച്ചതായും കോടതി അറിയിച്ചു.വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടാ​നാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​നയും നിലവിൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്​​ട​റേ​റ്റും യോ​ഗ്യ​ത കാ​ണി​ച്ച്​ ജോ​ലി​ക്ക്​ ക​യ​റി​യ​വ​രു​ടെ രേ​ഖ​ക​ളാകും ​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *