Posted By Editor Editor Posted On

കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള പുതുക്കിയ അക്കാദമിക് കലണ്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യാപിക അസോസിയേഷന്‍ സ്കൂള്‍ തുറക്കുന്നത് മാര്‍ച്ചിലേക്ക് നീട്ടാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനി ദേശീയ ദിനവും വിമോചന ദിനവും ഇസ്ര-മിറാജ് അവധിയും കഴിഞ്ഞായിരിക്കും സ്കൂളുകള്‍ തുറക്കുന്നത്. കോവിദഃ മഹാമാരിയെ തുടർന്ന് പൂട്ടിയ സ്കൂൾ ഒന്നര വർഷത്തിന് ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കർശന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആരംഭിച്ചത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *