കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പാരിതോഷികം ലഭിച്ചു തുടങ്ങി
കുവൈത്ത് സിറ്റി :
കുവൈത്ത് സർക്കാർ കോവിഡ് മുന്നണിപ്പോരാളികൾക് പ്രതിഫലം നൽകുന്നതിനായി പ്രഖ്യാപിച്ച തുക കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകളിലെയും അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇതോടെ ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് മുതലായ സർക്കാർ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഇന്ന് മുതൽ ലഭിച്ചു തുടങ്ങി.ഇതിനായി 60 കോടി ദിനാറാണു സർക്കാർ വകയിരുത്തിയത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരകണക്കിന് പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും സ്വദേശികളും വിദേശികളുമായ രണ്ടു ലക്ഷത്തോളം പേരാണ് പ്രതിഫലത്തിന് അര്ഹരായത് ഇവരിൽ ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മലയാളികളായ നിരവധി നഴ്സുമാരും ഡോക്റ്റർമ്മാരും സാങ്കേതിക പ്രവർത്തകരും ഉൾപെട്ടിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)