സ്കൂൾ ബസ് സൗകര്യം ഒരുക്കുന്നതിനായി നാല് കമ്പനികളുമായി കരാറിലെത്തുന്നു.
കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ബസ് സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദശലക്ഷം ദീനാർ ചെലവിൽ വിദ്യാഭ്യാസ മന്ത്രാലയം നാലു കമ്പനികളുമായി കരാറിലെത്തും. ബസ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം മാത്രമാണ് വേണ്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
380 ബസുകൾ അഹ്മദി വിദ്യാഭ്യാസ ജില്ലക്കും 176 എണ്ണം മുബാറക് അൽ കബീർ, 270 എണ്ണം ജഹ്റ, 100 എണ്ണം കാപിറ്റൽ ഡിസ്ട്രിക്ട്, 155 എണ്ണം ഫർവാനിയ, 125 ബസ് മത വിദ്യാലയങ്ങൾ, 200 എണ്ണം സ്പെഷൽ എജുക്കേഷൻ സ്കൂൾ, 40 ബസ് ജനറൽ സെക്രട്ടറിയറ്റ് ഫോർ സ്പെഷൽ എജുക്കേഷൻ, 100 ബസ് ഭിന്നശേഷിക്കാർക്ക്, 40 ബസ് ടാലൻറ് ആൻഡ് ക്രിയേറ്റിവിറ്റി സ്കൂൾ എന്നിങ്ങനെയാണ് കണക്കുകൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)