കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം മാർച്ച് ആറ് മുതൽ
കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ദേശീയ ദിനവും ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ് ഈ തീയതി നിശ്ചയിച്ചത്.
ഫെബ്രുവരി 25 മുതൽ മാർച്ച് ആറ് വരെയാണ് അവധി നിശ്ചയിച്ചിരുന്നത്. വിതരണം നൽകുന്ന സ്ഥലങ്ങളും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്രവാസികൾക്ക് രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന കാറ്ററിംഗ് ശാഖകൾ വഴിയുള്ള കൈമാറ്റം ഉണ്ടാവില്ല. അതേസമയം, എത്ര ഗുണഭോക്താക്കൾക്കാണ് വിതരണം നടത്തേണ്ടതെന്ന കാര്യത്തിൽ വാണിജ്യ മന്ത്രാലയത്തിൽ ഇതുവരെ ധാരണയായിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)