ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൽ കണ്ടെത്തി
ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കർശന വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304 നിയമ ലംഘനങ്ങളും കണ്ടെത്തി. കൂടാതെ 237 ട്രക്കുകളുടെ ലംഘനങ്ങളും, 69 ടാക്സികളുടെ നിയമ ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ അമിത വേഗതയിൽ ഓടിച്ചതിന് 260 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എക്സ് ഹോസ്റ്റ് അമിത ശബ്ദം ഉപയോഗിച്ചതിന് 218 സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത എട്ട് പേരെ കണ്ടെത്തുകയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)