പ്രവാസികൾക്ക് ഇനി ആശ്വസിക്കാം; വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ക്വാറന്റൈൻ ഇല്ല, ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണം
വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾ ഇനി മുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ എയർപോർട്ടുകളിൽ യാത്രക്കാർക്കായുള്ള റാപ്പിഡ് ടെസ്റ്റുകൾക്കും മറ്റും അന്യായമായി നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര യാത്രക്കാര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്.ടി.പി.സി.ആര് പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യങ്ങളിൽ തീരുമാനമായത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)