Posted By editor1 Posted On

പരിശോധന കർശനമാക്കി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം; കണ്ടെത്തിയത് 2074 നിയമലംഘനങ്ങൾ

ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ​ഗവർണറേറ്റിൽ കർശന പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശപ്രകാരമാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. 2074 നിയമലംഘനങ്ങളാണ് ​ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത്. 18 വാഹനങ്ങളാണ് മൊത്തം പിടിച്ചെടുത്തത്. ഇതിൽ ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത ആറ് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പൊലീസ് വിഭാ​ഗത്തിലേക്കും റഫർ ചെയ്തു.‌ പരിശോധന ക്യാമ്പയിനിലൂടെ പല തരത്തിലുള്ള നിയമലംഘനങ്ങളും ഇല്ലാതാകുന്നതിൽ വിജയിച്ചതായി ബ്രി​ഗേഡിയർ ജനറൽ മഹമ്മൂദ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആളുകൾക്ക് വാഹനം നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *