Posted By Editor Editor Posted On

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.
തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ നേരിടാനുള്ള സർക്കാർ നടപടികളും ആരോഗ്യ മുൻകരുതലുകളെക്കുറിച്ചുമുള്ള വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അൽ ഗാനിം അറിയിച്ചു. എന്നാൽ കൊവിഡ് മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ തന്നെ നൽകുമെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് അറിയിച്ചട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

കൊവിഡ് പ്രതിസന്ധിയെ നേരിടാൻ അനുവദിച്ചിട്ടുള്ള പൊതു ഫണ്ടുകളും ഈ വിഷയത്തിലെ എല്ലാ സർക്കാർ ചെലവുകളും നടപടിക്രമങ്ങളും പരിശോധിക്കാനും അവലോകനം ചെയ്യാനും ദേശീയ അസംബ്ലി ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. അതുകൊണ്ടുതന്നെ 2020 ജനുവരി ഒന്ന് മുതൽ ഇതുവരെ കോവിഡ് മഹാമാരിയെ നേരിടുന്നതിനായുള്ള എല്ലാ ചെലവുകളും കാര്യങ്ങളും അന്വേഷിക്കാൻ പാർലമെന്ററി അന്വേഷണ സമിതി രൂപീകരിക്കണമെന്നുള്ള അഭ്യർത്ഥനയും അദ്ദേഹം പരി​ഗണിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *