കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.
കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ചാണ് ഇത്തരം ജോലികള്‍ ചെയ്യിച്ചിരുന്നതെന്ന് ഇരകള്‍ പോലീസിനോട് പറഞ്ഞു. കൂടാതെ സ്ത്രീവേഷത്തിൽ മസാജ് പാർലറിൽ പ്രത്യേക സർവീസുകൾ ചെയ്യാന്‍ യുവാക്കളെ നിർബന്ധിച്ചതായും പരാതികളുണ്ട്. മസാജ് പാര്‍ലറുകളുടെ ഫയലുകള്‍ കോഡ് 73 നിൽ ഉള്‍പ്പെടുത്തുമെന്നും സദാചാര വിരുദ്ധ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പായാലേ ഈ പാർലറുകളുടെ ഫയലുകൾ വീണ്ടും തുറക്കൂകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
അറസ്റ്റിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് അധികൃതര്‍ക്ക് കൈമാറിയട്ടുണ്ടെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചട്ടുണ്ട്. കൂടാതെ നിയമലംഘനം നടത്തുന്ന പാർലറുകളുടെ ഫയലുകൾ തടയുകയും അവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)