Posted By editor1 Posted On

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കലിൽ വീണ്ടും കാലതാമസം

അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കൽ സംബന്ധിച്ച് ഔദ്യോഗിക ഗസറ്റ് നിയമം പ്രസിദ്ധീകരിച്ചെങ്കിലും ഇൻഷുറൻസ് നിബന്ധനകൾ അന്തിമമാക്കുന്നതിലെ കാലതാമസം അനുഭവപ്പെടുന്നതിനാൽ പ്രവാസികൾക്ക് വർക്ക്‌ പെർമിറ്റ്‌ പുതുക്കലിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് കമ്പനികളുടെ രീതികളും ഇൻഷുറൻസ് ഫീസും സംബന്ധിച്ച് PAM-മായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് കാലതാമസത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ തവണയും ഒരാൾ ആശുപത്രി സന്ദർശിക്കുമ്പോൾ അഞ്ച് ദിനാർ ഫീസും, ആശുപത്രി ബില്ലിന്റെ 10 ശതമാനവും നൽകണം. എന്നാൽ വർക്ക് പെർമിറ്റ് പുതുക്കലിന്റെ മൂല്യം കുറയ്ക്കുന്നതിനുള്ള മാനുഷിക സമീപനം പാലിക്കാത്തതിനാൽ PAM ഈ നിർദ്ദേശം അംഗീകരിച്ചില്ല. ഇൻഷുറൻസ് രീതികൾ അന്തിമമാക്കുന്നതിലെ കാലതാമസം 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്ക് ആശങ്കയായി മാറുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

https://www.kuwaitvarthakal.com/2022/01/31/do-you-like-friendship-circles-but-with-this-you-can-talk-to-people-all-over-the-world/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *