Posted By Editor Editor Posted On

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയ്യിദിനോട് രാജ്യത്തേ നഴ്‌സുമാരെ സംരക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മഹാ മാരി ആരംഭിച്ച ശേഷം 1600 ൽ പരം നഴ്‌സുമാരാണ് തൊഴിൽ രാജി വെച്ചത്‌. ഇതിനുപുറമെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മാത്രമായി ആരോഗ്യ ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനത്തിൽ അധികം കുറവുണ്ടാതായും രാജ്യത്തേ ആരോഗ്യ മേഖലയിൽ സേവന നിലവാരം ഉയർത്തുന്നതിൽ നഴ്‌സുമാർ നടത്തുന്ന സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ നഴ്‌സുമാർ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം അവശ്യപെട്ടു. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ജീ. ടി. സി അൽ സുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട ഇവരിൽ 250 ഓളം പേർ മലയാളികളാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97.

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *