അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസ് കുവൈത്തിന്റെ റേറ്റിങ് താഴ്ത്തി.
സാമ്പത്തിക മേഖലയിലെ അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസ് കുവൈത്തിന്റെ റേറ്റിങ് താഴ്ത്തിയാതായി റിപ്പോർട്ടുകൾ. എഎ ആയിരുന്നത് എഎ മൈനസ് ആയാണ് താഴ്ത്തിയത്. കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായി റേറ്റിങ് ഏജൻസി ചൂണ്ടികാട്ടപ്പെട്ടത് വരുമാനത്തിലെ കുറവ്, ഘടനാപരമായ മാന്ദ്യം, നിർവഹണത്തിലെ പിഴവുകൾ എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
സർക്കാറും പാർലമെൻറും തമ്മിൽ നിരന്തരം ഏറ്റുമുട്ടലിൽ നയരൂപവത്കരണത്തിൽ തടസ്സം സൃഷ്ടിക്കുന്നതായും സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതായും ഫിച്ച് സൊല്യൂഷൻസ് ചൂണ്ടിക്കാട്ടി. എണ്ണവിലയെ മാത്രം മുഖ്യമായി ആശ്രയിക്കുന്നതും സബ്സിഡിക്കും പൊതുമേഖലക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമായി വൻതോതിൽ ചെലവഴിക്കുന്നതും സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ടെന്നും ഫിച്ച് സൊല്യൂഷൻസ് പറയുന്നു . കൂടാതെ ഏതൊരു നടപടിയും മന്ദഗതിയിലാണ് നടക്കുന്നതെന്നും അതിനുള്ള ഉദാഹരണമായി 2017 മുതൽ ചർച്ചയിലുള്ളതും ഇടതുവരെ നടപ്പിലാകാത്തതുമായ ഡെബ്റ്റ് നിയമത്തെ ഫിച്ച് ചൂണ്ടികാണിച്ചു. 2017 മുതൽ ചർച്ചയിലുള്ള ഡെബ്റ്റ് നിയമം 2022 ൽ എങ്കിലും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)